Be with left to fight Hindutva : Gauhar Raza

GAUHAR RAZA

ഉയർന്ന സാക്ഷരത,മികച്ച ആരോഗ്യ രംഗം, ഉയർന്ന ജീവിതനിലവാര സൂചിക, മതസൗഹാർദ്ദം, രാഷ്ട്രീയ പ്രബുദ്ധത ഇവയെല്ലാം കൊണ്ട്‌ കേരളം ഇന്ത്യയിൽ എന്നും മുന്നിട്ട്‌ നിന്നിട്ടുണ്ട്‌. വിഖ്യാതമായ ഈ കേരള മാതൃക കെട്ടിപ്പടുക്കുന്നതിൽ കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനു നിർണ്ണായക സ്ഥാനമുണ്ട്‌. ഇന്ത്യയൊട്ടാകെ കാവിപുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കിടയില്‍, പ്രതിരോധിച്ചു നില്‍ക്കുന്ന കേരളമടക്കമുള്ള ചുവന്ന തുരുത്തുകളെ ആക്രമിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേരളത്തെക്കുറിച്ച്‌ വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടന്നു വരുന്നു. ഈ പ്രചരണങ്ങളെ ദേശീയതലത്തിൽ തന്നെ പ്രതിരോധിക്കേണ്ടതുണ്ട്‌. ദേശീയ തലത്തിൽ പ്രശസ്തരായ വ്യക്തികളെ ഉൾപ്പെടുത്തി ഈ വിഷയത്തിൽ ഒരു കാമ്പൈൻ ജനാവിഷ്കാര ആരംഭിക്കുന്നു. ആദ്യമായി പ്രശസ്ത ശാസ്ത്രജ്ഞനും, ശാസ്ത്രപ്രചാരകനും, ഉർദ്ദു കവിയും ആക്റ്റീവിസ്റ്റുമായ ഗൗഹർ റാസ ഈ വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കുന്നു

About author